എസ് കെ ഗ്ലോബൽ കലാ സാഹിത്യ അക്കാദമിയുടെ വാർഷികവും, പുരസ്‌ക്കാ ര വിതരണവും നടത്തി

തിരുവനന്തപുരം :എസ് കെ ഗ്ലോബൽ കലാ സാഹിത്യ അക്കാഡമിയുടെ പ്രഥമ വാർഷികവും,പുരസ്കാര വിതരണവും പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ഉജ്ജ്വലമായ ചടങ്ങിൽ ബഹു : മന്ത്രി ശ്രീ കെ.മുരളീധരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു, വീശിഷ്o വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രേദ്ധേയമായ ചടങ്ങിന്റെ അവിസ്മരണീയത മികവുറ്റ കലാകാരന്മാരുടെയും,കലാകാരികളുടെയും നൃത്ത നൃത്യങ്ങൾ കൊണ്ടും,ഗാനാലാപനം കൊണ്ടും കാണിക്കളെ കോരിത്തരിപ്പിച്ചു.
ശ്രീമതി കുക്കു പരമേശ്വരൻ, സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ്, ശ്രീ ജോർജ് ഓണക്കൂർ, ശ്രീ. എം പി പോൾ, എസ് കെ ഗ്ലോബൽ കലാസാഹിത്യ ഫിലിം അക്കാദമി ചെയർപേഴ്സൺ ശ്രീമതി എസ് കലാ റാണി എസ് കെ കലാസാഹിത്യ ഫിലിം അക്കാദമി വൈസ് ചെയർമാൻമാ രായ
ഡോക്ടർ അബൂബക്കർ ഡോക്ടർ മധുസൂദനൻ,
ഡോക്ടർ കൃഷ്ണകുമാർ എന്നിവരുടെ നിറ സാന്നിധ്യം അവാർഡ്നിശയുടെ മനോഹര മുഹൂർത്തങ്ങളിലൊന്നായി മാറിയപ്പോൾ
കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും കയ്യൊപ്പുമായി ചടങ്ങിന്റെ ആദ്യവസാനം വരെ പനവൂർ സഫീർ ഖാൻ മന്നാനി, നൗഷാദ് തോട്ടുമുകര ,
കെബീർ വെള്ളിമുക്ക്, ഡോക്ടർ ഫിലിപ്പോസ് തത്തംപള്ളി ,
രാഹുൽ കൈമല,
ഹരീന്ദ്രൻ,
നിഹാസ് ഖാൻ എന്നിവർ ചടങ്ങിനെ അർത്ഥമുള്ളതാക്കി തീർത്തു.കലാ കായിക,സാഹിത്യ മേഖലയിലെ വീശിഷ്ഠ വ്യക്തിത്വങ്ങളെ പുരസ്‌കാരം നൽകി ആദരിക്കുന്ന വേളയിൽ മുഴങ്ങിയ ആരവം അവരുടെ അംഗീകാരത്തിന്റെ പൊൻ‌തൂവലായി മാറി.

You May Also Like

About the Author: Jaya Kesari