
മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.വിദ്യാര്‍ഥികളെത്തിയ കാറില്‍ നിന്നാണ് രാസലഹരി കണ്ടെടുത്തിരിക്കുന്നത്. എക്സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
