മലപ്പുറം കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.വിദ്യാര്‍ഥികളെത്തിയ കാറില്‍ നിന്നാണ് രാസലഹരി കണ്ടെടുത്തിരിക്കുന്നത്. എക്സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ കാറില്‍ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari