കഥയും വരയും…. കലസാഹിത്യ സംഗമം ഇന്ന്

DESTYOPIA – Art Against Injustice ന്റെ ഭാഗമായി ഒരു കലാസാഹിത്യ സംഗമം

ചിത്രങ്ങൾ സംസാരിക്കുന്നിടത്ത് കഥകൾക്ക് എന്തുകൊണ്ട് മൗനം പാലിക്കണം?
വരകളിൽ വിരിയുന്ന ചിന്തകൾക്കൊപ്പം വാക്കുകൾ കൂടി ചേരുമ്പോൾ കലയുടെ അനുഭവം കൂടുതൽ മനോഹരമാകുന്നു.

NEMOM PUSHPARAJ-ന്റെ DESTYOPIA – Art Against Injustice ചിത്രപ്രദർശനത്തിന്റെ ഭാഗമായി, “കഥയും വരയും” എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക കലാസാഹിത്യ സംഗമത്തിലേക്ക് എല്ലാ കലാ–സാഹിത്യ–സിനിമാ സ്നേഹികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

27 ആഗസ്റ്റ് 2026, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക്,
College of Fine Arts, Thiruvananthapuram-ൽ നടക്കുന്ന പരിപാടി പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും.

കലയും സാഹിത്യവും സിനിമയും ഒരുമിക്കുന്ന ഈ സായാഹ്നത്തിൽ, എഴുത്തുകാരും കലാകാരന്മാരും സിനിമാപ്രവർത്തകരും അവരുടെ അനുഭവങ്ങളും ചിന്തകളും പങ്കുവയ്ക്കും. കഥാകൃത്തുകൾക്ക് സ്വന്തം ഒരു കഥ അവതരിപ്പിക്കാനുള്ള പ്രത്യേക വേദിയും ഈ സംഗമത്തിലുണ്ടാകും.

കേൾക്കാനും പറയാനും വരയ്ക്കാനും വായിക്കാനും…
കലയെ അടുത്തറിയാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനും
ഒരു മനോഹരമായ സായാഹ്നം നമുക്കൊരുമിച്ച് സൃഷ്ടിക്കാം.

വരൂ…
ഈ ഓണക്കാലത്ത് കഥകളിലൂടെ, വരകളിലൂടെ, വരികളിലൂടെ
നമുക്ക് ഒരുമിച്ച് കടന്നുപോകാം.

കഥയും വരയും —
കലയെ കാണുന്നതിനപ്പുറം, അതിനെ അനുഭവിക്കാനുള്ള ഒരു സായാഹ്നം.

You May Also Like

About the Author: Jaya Kesari