പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്.മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനുള്ളില്‍ വെച്ച് യുവതിയും ആണ്‍ സുഹൃത്തും തമ്മില്‍ കയ്യാങ്കളി നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

