ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര സത്താറയിലെ യശ്വന്ത്‌റാവു ചൗഹാന്‍ സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി സൃഷ്ടി ഭാനുദാസ്(19) ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കുളിമുറിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് സൃഷ്ടി മുറിയില്‍നിന്ന് പുറത്തുപോയത്. എന്നാല്‍, ഹോസ്റ്റലിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വിദ്യാര്‍ഥിനിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari