
ശബരിമല തന്ത്രി നിയമനത്തില്‍ തീരുമാനം ഇന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും.കണ്ഠരര് രാജീവരുടെ മകന് ബ്രഹ്മദത്തന് തന്ത്രിയാകാന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി അറിയിച്ചിരിക്കുന്നത്. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയില്‍ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയില്‍ സഹായിയായി പ്രവര്‍ത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചു.
.
