രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ധനവാഡെ വിലാസ് ദെനകര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ രമേഷ് ശ്യാംറാവു ഗെയ്ക്വാഡ് എന്നിവരാണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലായത്.ഉച്ചയോടെ നേത്രാവതി എക്‌സ്പ്രസില്‍ ഇറങ്ങിയ യാത്രക്കാരില്‍ നിന്നാണ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണവും പണവുമായി എത്തിയവരെയും തുടര്‍ നിയമനടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറി.

You May Also Like

About the Author: Jaya Kesari