സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മലയാളികള്‍ ഉള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം

മൈസൂരു: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നാലുപേർക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച പുലർച്ചെ പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തില്‍ ബേപ്പൂർ സ്വദേശി അഫ്താബ്, മങ്കാവ് സ്വദേശി സജേഷ് തുടങ്ങിയവരാണ് മരിച്ചത്.
അപകടത്തില്‍ 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് ജീവൻ നഷ്ടമായത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

You May Also Like

About the Author: Jaya Kesari