
ഇടുക്കിയില് ക്രൂര കൊലപാതകം. 18കാരിയെ കൊലപ്പെടുത്തി കത്തിച്ച് 19കാരൻ. കഴിഞ്ഞദിവസം പാമ്പ്ലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യ(18)യുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.സുഹൃത്തായിരുന്ന പ്രതി രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ പോലീസ് പിടികൂടി.വിവാഹം കഴിക്കുന്നതിനേ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് വിവരം. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.
