സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ശേഷിക്കുന്ന പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.അതേസമയം, ഞായറാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോര തീരദേശ മേഖലകളിലുള്ളവ‍ർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിർദേശത്തില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുതുക്കിയ ജാഗ്രതാ നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari