ഗ്ലെന്മേരി എസ്റ്റേറ്റില് യുവാവ് മദ്യലഹരിയില് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

പീരുമേട്: ഗ്ലെന്മേരി എസ്റ്റേറ്റില് യുവാവ് മദ്യലഹരിയില് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി.എസ്റ്റേറ്റിലെ അങ്കണവാടിയോടു ചേര്ന്നുള്ള ലയത്തില് ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.ലയത്തില് താമസിക്കുന്ന ഇസ്രവേലിന്റെ ഭാര്യ നേശം എന്ന വസന്ത (62), മകള് പ്രിയങ്ക(30) എന്നിവരെയാണ് പ്രിയങ്കയുടെ ഭര്ത്താവ് പ്രിന്സ്(32) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇസ്രവേലിനെ പീരുമേട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. പ്രതി ലയത്തിലുള്ള മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇയാളെ ഇവിടെ നിന്നും പൊലിസ് പിടികൂടി.

You May Also Like

About the Author: Jaya Kesari