
കണ്ണൂർ: പിലാത്തറയിലെ സ്വർണം പൊട്ടിക്കല്‍ കേസിൽ മുഖ്യപ്രതികൾ മൈസുരുവിൽ പിടിയിൽ. പി. സായൂജ്, വി. ജിഷ്ണു, എം.സുന്ദരന്‍ എന്നിവരാണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുംകഴിഞ്ഞ ജൂൺ മാസം രണ്ടാം തീയതിയിലാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് സ്വർണവും 55 ലക്ഷം രൂപയും കവർന്നത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്.പിലാത്തറ കോ. ഓപ്പറേറ്റീവ് കോളജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയിരുന്നത്.
