സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കാൻ ക്ലിനിക്കൽ എസ്റ്റബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കണം -ടി. ശരത് ചന്ദ്ര പ്രസാദ്

മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഭവനിൽ വെച്ച് സംസ്ഥാന കമ്മറ്റി യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് നിസാർ പുനത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡണ്ട് T, ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു, സ്വകാര്യ ആശുപത്രിയിലെ ചൂഷണം അവസാനിപ്പിക്കുവാൻ വേണ്ടി ക്ലിനിക്കൽഎ സ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കണമെന്നും, ലോക ചരിത്രത്തിൽ ആദ്യമായി വയോജനക്ഷേമ ബോർഡ് രൂപീകരിക്കുന്നതിനേയും സ്വാഗതം ചെയ്യുന്നു മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, സംസ്ഥാന ജനറൽ സെക്രട്ടറി രമേഷ് അമ്പലക്കോത്ത് സ്വാഗതം പറഞ്ഞു, സംസ്ഥാന ഭാരവാഹികളായ, പുരുഷോത്തമൻനായർ തിരുവനന്തപുരം, എ, ഹബീബ്, തോംസൺ ലോറൻസ്,അജയ് കല്ലുവാതുക്കൽ, കലാറാണി തിരുവനന്തപുരം,s, s,ഗീതാ ഭായ് കൊല്ലം, സന്തോഷ് പവിത്രം, സുജി ks,സലീന്ദ്രൻ പാറച്ചാലിൽ, വെങ്കോട് സാഗർ, തുടങ്ങിയവർ സംസാരിച്ചു,

You May Also Like

About the Author: Jaya Kesari