നവരാത്രി വിഗ്രഹങ്ങൾ ക്ക് ഭക്തി നിർഭരമായ യാത്രഅയപ്പ് -മീഡിയ കോർഡിനേറ്റർ അജിത് കുമാറിനെ ട്രാവൻ കൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ ആദരവ്

കഴിഞ്ഞ ഒരാഴ്ച കാലത്തോളം അനന്തപുരിയെ ഭക്തിസാഗരത്തിൽ ആറാ ടിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ഇന്ന് തിരികെ എഴുന്നള്ളത്ത്.ഇനി ഒരു നവരാത്രിഉത്സവം വേണം എങ്കിൽ 2027അവസാനം വരെ കാത്തിരിക്കണം.ഭക്തരുടെ മനസിനെ….. എന്തിനേറെ പ്രകൃതിപോലും ഭക്തിയിൽ ആറാ ടി ലയിക്കുകയാണിവിടെ….. ലോകമെങ്ങും ഓണം കഴിഞ്ഞാൽ ഏകതയോടെ ഭക്തി പൂർവ്വം ആഘോഷിക്കുന്ന പുണ്യ ദിനങ്ങൾ ആണ് ഇന്ന് കടന്നു പോയിരിക്കുന്നത്. വിജയ ദശമിക്കു ശേഷം വിഗ്രഹങ്ങൾ നല്ലയിരിപ്പിനു ശേഷം ഇന്ന് രാവിലെ തങ്ങളുടെ മാതൃദേവാലയത്തിലേക്ക് വിഗ്രഹങ്ങൾ തിരിച്ചെഴുന്നുള്ളുക ആയി. ഇനി അടുത്ത വർഷം നമുക്ക് വീണ്ടും വന്നു കാണാം എന്നുള്ള മറുപടിയും ആയി….. രാവിലെ വേളി മലകുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവി, പദ്മനാഭ പുരം തേവാരക്കെട്ട് സരസ്വതി ദേവി എന്നീ വിഗ്രഹങ്ങളുടെ തിരിച്ചു മടക്കയാത്ര ആണ് നടന്നത്. രാവിലെ 10മണിയോടെ കുമാരസ്വാമിയും, മുന്നൂറ്റി നങ്ക യും പല്ല ക്കുകളിലും, സരസ്വതി ദേവിയെ ആനപ്പുറത്തും ആയിട്ടാണ് തിരികെ എഴുന്നള്ളിച്ചത്.ആദ്യം വെള്ളികുതിരയെ തോളിലേറ്റി മുന്നിൽ എഴുന്നള്ളിച്ചു. പിന്നീട് സരസ്വതി ദേവി, മുരുകസ്വാമി, മുന്നൂറ്റി നങ്ക ദേവി എന്നിവർ നിരന്നു വന്നപ്പോൾ ആര്യശാല ജംഗ്ഷൻ ആയിരക്കണക്കിന് ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരള പോലീസും, തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകി. ട്രാവൻകോർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ നേതൃ ത്വത്തിൽ വൻപിച്ച മടക്കയാത്ര സ്വീകരണം കൂടി ആയപ്പോൾ പരിസരം ഭക്തി ലഹരിയിൽ ആഴ്ത്തപ്പെട്ടു. സിറ്റി പോലീസ് കമ്മിഷനെർ ഉൾപ്പെടെ ഉള്ള പ്രമുഖർ ഭദ്ര ദീപം തെളിയിച്ച തോടെ നിരത്തി വച്ചിരുന്ന പൂജ തട്ടങ്ങളിൽ കർപ്പൂരം ജ്വലിച്ചു ആരതി ആയി. നൂറു കണക്കിന് ഭക്തർ വയ്ക്കുര വകൾ കൂടി യുർന്നതോ ടെ അന്തരീക്ഷം ഭക്തിയിൽ അമർന്നു. അ ശ്വാരൂഢ സേന, ചെണ്ടമേളം തുടങ്ങിയവയുടെ സാന്നിധ്യം ഭക്തരെ മറ്റൊരു ലോകത്തിൽ എത്തിച്ചു. തുടർന്നു നീങ്ങിയ വിഗ്രഹങ്ങളുടെ ഘോഷ യാത്രപാപ്പനം കോട് ശ്രീ വത്സംആ ഡിറ്റോറിയറ്റിനു മുന്നിൽ ഉള്ള ട്രാവൻകോർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ ഓഫീസിനു മുന്നിൽ എത്തിയപ്പോൾ വൻ ഭക്ത ജനാവലിയുടെ സാന്നിധ്യത്തിൽ തട്ട പൂജനടന്നു. വിഗ്രഹങ്ങൾഏ റ്റി യവർക്കു കാവി മുണ്ടുകൾ വിതരണം ചെയ്തു. ട്രാവൻകോർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ്‌ കഴിഞ്ഞ 10ദിവസമായി നടത്തിയ പൂജ ഫെസ്റ്റിവലിൽ ചിത്ര രചന മത്സരത്തിൽ പങ്കെടുത്തു വിജയിച്ച 3വയസു പ്രായം ആയ കുട്ടി അടക്കം ഉള്ളവർക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുക ഉണ്ടായി. കഴിഞ്ഞ 12വർഷക്കാലത്തിൽ അധികം ആയി നവരാത്രി ആഘോഷങ്ങൾക്ക് മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന അജിത് കുമാർ ജയകേസരി യുടെ പ്രവർത്തന ങ്ങളും, നിറ സാന്നിധ്യവും ഏറെ ശ്രദ്ധേയ മായിരുന്നു. അദ്ദേഹത്തിന്റെ അതി ശക്തമായ പ്രവർത്തനങ്ങളെ മാനിച്ചു ട്രാവൻകോർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ്‌ അജിത് കുമാറിന് ആദരവ് നൽകുകയുണ്ടായി. അജിത് കുമാറിനെ പൊന്നാട അണിയിക്കുകയും, ഗവണ്മെന്റ് ഓഫ് ഇന്ത്യമിനിസ്ട്രി ഓഫ് കൾചറ ൽ ഡിപ്പാർട്മെന്റ്, ട്രസ്റ്റും ചേർന്നു സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. ട്രസ്റ്റ്‌ സെക്രട്ടറി രമേശ്‌, മറ്റു ഭാരവാഹികൾ എന്നിവർ അജിത്തിനെ അനുമോദിച്ചു സംസാരിച്ചു. നവരാത്രി ദിനഉത്സവങ്ങളിൽ നിറ സാന്നിധ്യം അജിത് കുമാർ ഉണ്ടായിരിക്കുന്നത് ട്രസ്റ്റ്ആശംസകൾ രേഖപെടുത്തി.

You May Also Like

About the Author: Jaya Kesari