സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കൂടിയിരിക്കുന്നത്.പവന്റെ വിലയില്‍ കണക്കാക്കുമ്പോള്‍ 480 രൂപയാണ് കൂടിയിരിക്കുന്നത്.ഇതോടെ സ്വർണം ഇന്ന് ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.ഇന്നലെ പവന് 50 രൂപ കൂടി 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

You May Also Like

About the Author: Jaya Kesari