ഉത്തർപ്രദേശിലെ ഭദോഹി ജില്ലയില്‍ കുടുംബവഴക്ക് തടയാൻ ശ്രമിച്ച പതിനേഴുകാരിയെ പിതാവ് അടിച്ചു കൊലപ്പെടുത്തി

ലക്നോ: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയില്‍ കുടുംബവഴക്ക് തടയാൻ ശ്രമിച്ച പതിനേഴുകാരിയെ പിതാവ് അടിച്ചു കൊലപ്പെടുത്തി.സംഭവത്തില്‍ പ്രതിയായ രാജേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചാണക വറട്ടികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷ് യാദവും സഹോദരന്റെ ഭാര്യയും തമ്മില്‍ വാക്കുതർക്കമുണ്ടായി. വാക്കുതർക്കം പിന്നീട് പരസ്യമായ കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.സ്ഥിതിഗതികള്‍ വഷളായപ്പോള്‍ വഴക്ക് അവസാനിപ്പിക്കാനായി രാജേഷിന്റെ മകള്‍ ഇടപെട്ടു. പ്രകോപിതനായ പ്രതി മകളെ തള്ളിയിടുകയും, തുടർന്ന് കന്നുകാലികളെ കെട്ടാൻ ഉപയോഗിക്കുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari