കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബി ജെ പി ക്കാർക്കെതിരെ എടുത്ത അടിസ്ഥാന മില്ലാത്ത കേസുകൾ എല്ലാം പിൻവലിക്കണം -മുരളീധരൻ

തിരുവനന്തപുരം :- എൽ ഡി എഫ് സർക്കാരിന്റെ ശവ പ്പെട്ടിയിലെ അവസാനത്തെ ആണി ആയതു ശബരിമല സ്വർണ്ണക്കൊള്ള യാണെന്ന് കഴക്കൂട്ടം എം എൽ എ യും ബി ജെ പി നേതാവും ആയ മുരളീധരൻ. കോൺഗ്രസ് സർക്കാർ അധികാരത്തിൽ കേറിയാൽ ഉടൻ ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണം എന്താണ് എന്നുള്ള നിലപാട് കോൺഗ്രസ്‌ പ്രഖ്യ പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ശബരിമല വിഷയങ്ങളും ആയി ബന്ധപ്പെട്ട് ബി ജെ പി ക്കാർക്കെതിരെ എടുത്ത അടിസ്ഥാനമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. തിരഞ്ഞെടുപ്പ് വിജയ ഫലം കഴിഞ്ഞു 8ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയിച്ച കോൺഗ്രസിന് ഇത് വരെ മുഖ്യ മന്ത്രിയെ നിശ്ചയിക്കാനോ, മറ്റു മന്ത്രിമാരെ തിരഞ്ഞെടുക്കാനോ, എന്തിനേറെ സർക്കാർ രൂപീകരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിനുള്ളിൽ അധികാര വടംവലി യും, പാർട്ടി ക്കകത്തുള്ള തർക്കങ്ങളും ജനങ്ങൾ ക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിന് പോലും ഇടപെടാൻ കഴിയാത്ത സ്ഥിതി യാണ്‌ കോൺഗ്രെസ്നുള്ളിൽ ഉള്ളത്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജനങ്ങൾ കോൺഗ്രസ്സിനെ തിരഞ്ഞെടുക്കാൻ വിമുഖതകാണിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ച ആയി കേരത്തിൽ സർക്കാർ ഇല്ല. ഈ അവസ്ഥപരിഹരിക്കാൻ കോൺഗ്രസ്‌ നേതൃത്വവും ഇടപെടണം. ഈ സർക്കാരിന്റെ രൂപീകരണം, വകുപ്പ് വിഭജനം എന്നിവയിലും തനിക്കു ആശങ്ക ഉണ്ട്. മഴക്കെടുതിപരിഹരിക്കാൻ കഴിഞ്ഞ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് അന്വേഷിക്കണം എന്ന് അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

You May Also Like

About the Author: Jaya Kesari