വീടു വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് വയോധികരെ മര്‍ദിച്ച്‌ 12 പവൻ കവര്‍ന്നു സംഭവം;പ്രതി പിടിയില്‍.

വീട് വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി വൃദ്ധ ദമ്പതിമാരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു 12 പവന്റെ സ്വർണ്ണാഭരണങ്ങള്‍ കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍.ആലപ്പുഴ കൈതവന കണിയാംകുളം അപർണയില്‍ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ മർദ്ദിച്ചാണ് മോഷ്ടാവ് സ്വർണ്ണം കൈക്കലാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.വീടിന്റെ മുകള്‍നില വാടകയ്ക്ക് നല്‍കാനുണ്ടെന്ന പരസ്യം കണ്ടാണ് മോഷ്ടാവ് വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ എത്തി വീട് കണ്ടയാള്‍ ഉച്ചയ്ക്ക് ഭാര്യയുമായി കരാർ ഒപ്പിടാൻ വരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

You May Also Like

About the Author: Jaya Kesari