മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം പാങ്ങില്‍ രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന ഒരു വയസുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു. തലച്ചോറിലെ ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഞരമ്പുകള്‍ പൊട്ടിയത്. മഞ്ഞപ്പിത്തത്തിന് മതിയായ ചികില്‍സ ലഭിക്കാത്തത് ആണ് മരണത്തിലേക്ക്…

ആദരാജ്ഞലികൾ

ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻ പിള്ളയുടെ ഭാര്യ വെഞ്ഞാറമൂട് ആലന്തറ കൃഷ്ണ കൃപയിൽ ആർ. പ്രസന്നകുമാരി (81) അന്തരിച്ചു. ശ്രീകാര്യം കരിപ്പറത്തല കുടുംബാംഗമാണ് . സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിൻ്റെ തുറന്ന് പറച്ചിലിന് പിന്നാലെ നടപടിക്ക് ഒരുങ്ങി സർക്കാർ. അടിയന്തിരമായി 4 അംഗ അന്വേഷണ സമിതിയെ രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ . മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം ഡോ…

സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് പറഞ്ഞു

2023 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് ഷെയ്ക്ക് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്… ഫയര്‍ ആന്‍റ് റെസ്ക്യു ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം പൊലീസ് സേനയുടെ തലപ്പത്തെത്തിയത്… വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ മെഡലും, 2007…

ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയില്‍ മരിച്ചിരുന്നു.അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണാണ് മൂത്ത സഹോദരി മരിച്ചത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ…

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണു, രശ്മി എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയില്‍ കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടു പേരുടെയും…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍. നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്…

ത്യശ്ശൂരില്‍ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

തൃശ്ശൂരില്‍ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. അനീഷക്കും, ഭവിനും പുറമേ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്….

സെക്രട്ടേറിയറ്റിന് മുന്നില്‍ സുംബാ അസോസിയേഷന്റെ പ്രതിഷേധ സുംബ അറങ്ങേറി

സ്കൂളുകളിൽ ആരംഭിച്ച സുംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സുംബാ അസോസിയേഷൻ്റെ പ്രതിഷേധ സുംബ സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്തു. ഒരു ഫിറ്റ്നസ് കാർഡിയോ വർക്കൗട്ട് ആയി കാണേണ്ട…

ഉപകരണ ക്ഷാമം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

ഉപകരണ ക്ഷാമം കാരണം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന വിഷയം പുറത്തറിയിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു….