കൊല്ലം : കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ചാമക്കട മാർക്കറ്റിന് സമീപം വൻ തീപിടിത്തം വടയാറ്റുകോട്ടയിലെ ‘റൊമാൻസ്’ എന്ന തുണിക്കടയിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്.അപകടത്തില്‍ കടയ്ക്കുള്ളിലുണ്ടായിരുന്ന വസ്ത്രശേഖരം പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.സംഭവമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ഏഴോളം ഫയർഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനവാസമേഖലയായതിനാല്‍ തീ പടരാതിരിക്കാൻ മുൻകരുതല്‍ നടപടിയായി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു.പുലർച്ചെ ആയതിനാല്‍ കടയ്ക്കുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

