വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

പാലക്കാട്: വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്.ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.ശ്രുതിക്ക് ഭര്ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച്‌ പോയതിനും സ്വര്ണാഭരണങ്ങള് മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari