കൊച്ചി : പുഴയില്‍ വീണ കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ്അ ഞ്ജന ബിജു പെരിയാറിന്റെ കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തില്‍ നിന്നാണ് പുഴയില്‍ വീണത്. കണ്ട് നിന്നവർ ഉടനെ ആളുകളെ വിളിച്ച് കൂട്ടി, അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പെരുമ്പാവൂർ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.

