ഖത്തർ ഷെയ്ക്കിന്റെ നിര്യാണത്തിൽ തലസ്ഥാനത്ത് 15ന് അനുശോചനം യോഗം

തിരുവനന്തപുരം:ഖത്തർ ഭരണാധികാരിയുടെ പിതാവും അമീർ ഷെയ്ഖ് ഹമാദ് ബിൻ ഖലീഫ അൽത്താനിയുടെ നിര്യാണത്തിൽ തലസ്ഥാനത്ത് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറം 2026 ജൂലൈ 15ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മേലെതമ്പാനൂരിലുള്ള ബോബൻ പ്ലാസയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഖത്തർ കെഎംസിസി പ്രസിഡന്റ് നിയമസഭ അംഗവുമായ പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് അധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ അനുസ്മരണ പ്രസംഗം നടത്തുമെന്ന് ഇൻഡോ ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറം കൺവീനർ എം മുഹമ്മദ് മാഹീൻ അറിയിച്ചു.

You May Also Like

About the Author: Jaya Kesari