ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോഴിക്കോട്: ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് മാവൂർ കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ മാവൂർ കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണിപറമ്പിലെ ക്രഷറിൽ നിന്ന് എം-സാന്ഡുമായി പോവുകയായിരുന്ന ലോറിക്ക് കയറ്റത്തിനിടയിൽ വെച്ച്‌ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അതിവേഗത്തിൽ പിന്നോട്ട് നീങ്ങുകയും റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. ക്യാബിനിനുള്ളിൽ കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതൽ ആളുകളെത്തിയതോടെ സമീപത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ ലോറി ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari