മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്.

മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സിഎംആർഎല്‍ മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.കേസില്‍ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരൻ, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെഎസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചല്‍, ചന്ദ്രശേഖരൻ തുടങ്ങിയവർ നല്‍കിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

You May Also Like

About the Author: Jaya Kesari