(അജിത് കുമാർ ഡി )
തിരുവനന്തപുരം നഗരസഭയിലെ പരിധിയിൽ ഉള്ള ഇടവക്കോടിലെ ഐശ്വര്യ നഗർ പ്രദേശങ്ങൾ തെരുവ് നായ്ക്കളുടെ പിടിയിൽ. ഇടവക്കോട് ഐശ്വര്യ നഗർ പ്രദേശത്തെ 1ക്ക് വസതി ക്കു മുന്നിൽ ഉള്ളതും, കെട്ടിടങ്ങൾ നിർമ്മിക്കാൻ പ്ലോട്ട് തിരിച്ചിട്ടിരിക്കുന്ന സ്ഥലമാണ് തെരുവ് നായ്ക്കൾ കൈയടക്കി ഇരിക്കുന്നത്. പകൽ പോലും പത്തിലധികം തെരുവ് നായ്ക്കൾ ഈ പ്രദേശങ്ങളിൽ വിലസുകയാണ്. ഇവിടെ നിർമിച്ചിരിക്കുന്ന ഒരു വസതി യുടെ പ്ലോട്ടു തിരിച്ചിട്ടിരിക്കുന്ന കളങ്ങൾ മുഴുവനും തെരുവ് നായ്ക്കൾ കൈയടക്കി ഇരിക്കുകയാണ്. പകൽ സമയത്തു ഇവകൾ റോഡിലിറങ്ങി പരസ്പ്പരം കടി കൂടുകയും റോഡിൽ കൂടിപോകുന്ന ഇരു ചക്ര വാഹന ങ്ങൾ, കാൽനട യാത്രക്കാരെ യും ആക്രമിക്കാൻ ഒരുങ്ങുന്ന സ്ഥിതി ആണ് ഇന്നുള്ളത്. ഈ ചിത്രം പകർത്തിയിരിക്കുന്നത് ഇന്ന് രാവിലെ 7മണിയോടെ ആണ്. ഇത്രയധികം തെരുവ് നായ്ക്കൾ ഒരാളെ ഒന്നിച്ചു ആക്രമിച്ചാൽ അത് തലസ്ഥാനത്തെ നടുക്കുന്ന ആദ്യ സംഭവം ആയിരിക്കും. ബന്ധപ്പെട്ട നഗരസഭ മേയർ, സ്ഥലം എം എൽ എ, കൗ ൺസിലർ എന്നിവർഅടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ടു അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തലസ്ഥാനം ഒരു ദിനം കേൾക്കുന്നത് വൻ ദുരന്തം ആയിരിക്കുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയാണ്.




