ശ്രീപദ്മനാഭ സ്വാമിക്ഷേത്ര ഭരണചുമതല കൂടി വഹിക്കുന്ന ജില്ലാ ജഡ്ജിക്ക് എതിരെ കോടതിഅലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തു മുൻജീവനക്കാരനും, കർമ്മചാരി സംഘം പ്രസിഡന്റ് കൂടിയായ ശ്രീ ബബിലു ശങ്കർ

വർഷങ്ങളായുള്ള സർവീസ് കാലഘട്ടത്തിൽ തനിക്ക് നേരിടേണ്ടിവന്നിട്ടുള്ളതും…ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളുടെ ആകെ പ്രതിഫലനമാണ് ഇപ്പോൾ ഈ കേസിന് ആസ്പദമായ സാഹചര്യം. ക്ഷേത്രത്തിൽ പലപ്പോഴായി നടന്നുവന്ന പല ദൂരൂഹ സാഹചര്യങ്ങളും താൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി പലതവണ തെളിവുകൾ സഹിതം ക്ഷേത്രത്തിന്റെ ഭരണസമിതിയിലുള്ളവർ ഉൾപ്പടെ കാണിക്കുന്ന നേരില്ലാത്ത പ്രവൃത്തികൾക്കെതിരെ ശബ്ദം ഉയർത്തികൊണ്ടേയിരുന്നു. എന്നാൽ ഒരുവേള
സർവീസ് കാലഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങളുമായി അവധിയിൽ പോയതിനെ തുടർന്ന് ഭരണസമിതിയിലെ ഉന്നതരായ പല വ്യക്തികളും തന്റെ തിരിച്ചുവരവിനെ തടയിടാൻ നിതാന്ത പരിശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു എന്നുമാത്രവുമല്ല തന്റെ ആരോഗ്യ രേഖകൾക്ക് അവർ വിലകല്പിക്കാതെ കോടതിയിൽ നിന്നും നേടിയെടുത്ത ഉത്തരവിൻ മുഖാന്തിരം മെഡിക്കൽ കൗൺസിൽ രൂപികരിച്ചു അതിൻ മുഖാന്തിരമുള്ള കൂടികാഴ്ചകളിൽ താൻ പൂർണ്ണമായി സമ്മതിച്ചിട്ടു കൂടി തനിക്കെതിരെ തികച്ചും മനുഷ്യതനിഷേധാത്മകമായ സ്വഭാവരീതികൾ അനുഭവിക്കേണ്ടി വന്നു. പലതും അവർ നേരുത്തേ തീരുമാനിച്ച തീരുമാനങ്ങളിൽ എത്തിച്ചേരാൻ എന്നപോലെയുള്ള പ്രവൃത്തികളിൽ അവർ ജാഗരൂഗരായിരുന്നു. തന്റെ ഇതുവരെയുള്ള മെഡിക്കൽ റെക്കോർഡുകൾ അവർ നിരന്തരം അവഗണിച്ചുകൊണ്ട് നിരുത്തരവാദിത്വപരമായ സമീപനമായിരുന്നു അവരുടേത് .

അത്തരം അധികാരവും ഉത്തരവാദിത്തവും വിധിന്യായത്തെക്കുറിച്ചുള്ള പൂർണ്ണ അറിവും ഉണ്ടായിരുന്നിട്ടും, നിശ്ചിത സമയത്തിനുള്ളിൽ ഈ കോടതി പുറപ്പെടുവിച്ച നിർബന്ധിത നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഇവർ ബോധപൂർവ്വം പരാജയപ്പെടുകയും ഒഴിവാക്കുകയും ചെയ്തു, അനുബന്ധം A-2 വിധിന്യായത്തിൽ പ്രത്യേകമായി സൂചിപ്പിച്ച രീതിയിൽ അന്വേഷണം നടത്തുന്നതിനുപകരം, വിധിന്യായത്തിൽ പരാമർശിച്ചിരിക്കുന്ന Ext.P-8 മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെ പരിശോധിച്ചോ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്ന് ഇൻപുട്ടുകൾ സ്വീകരിച്ചോ തന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മനഃപൂർവ്വം ഒഴിവാക്കി;

ജില്ലാജഡ്ജിയുൾപ്പടെയുള്ള കോടതിയുടെ പരിധിയിൽ വരുന്ന ഇത്തരം പ്രസ്തുത സാഹചര്യങ്ങളെ അലക്ഷ്യതയോടെയും തീർത്തും അവഞ്ജയോടെയുമുള്ള ഈ സമീപനത്തിനെതിരെയുള്ള തന്റെ പോരാട്ടം തന്നെയാണ് ഇത് എന്ന് ശ്രീ ബ ബി ലു ശങ്കർ അവകാശപ്പെടുന്നു.

You May Also Like

About the Author: Jaya Kesari