തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗുരുവായൂരിലായിരുന്നു സംഭവം. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.പുകശ്വസിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പൊട്ടിത്തെറിയില്‍ വീട്ടിനുള്ളിലാകെ പുക നിറഞ്ഞതോടെയാണ് ഇരുവരും ഉണർന്നത്. എന്നാണ് സംഭവിച്ചതെന്ന് വ്യക്തമാകാത്ത ദമ്പതികള്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീട്ടിനുള്ളില്‍ നിന്ന് ഇരുവരെയും പുറത്തെത്തിച്ചത്.

