തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 1.05 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.ഒരു പവൻ സ്വർണത്തിന് 1,05,280 രൂപയും ഗ്രാമിന് 70 രൂപ വർധിച്ച് 13,160 രൂപയുമാണ് ഇന്നത്തെ വില.അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എണ്ണവില ഉയർന്നതടക്കമുള്ള ആഗോള ഘടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണവിലയെ സ്വാധീനിച്ചത്. എന്നാല്‍ അമേരിക്കയില്‍ വിലക്കയറ്റ സമ്മർദം കുറഞ്ഞതോടെ യുഎസ് ഫെഡറല്‍ റിസർവ് ഉടൻ പലിശനിരക്ക് ഉയർത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ സ്വർണവിലയ്ക്ക് പിന്തുണയായത്.

