തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു;രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം താന്നിമൂട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് തകർന്നു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക് പറ്റി.ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്.ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.അപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ അടുക്കളയിലുണ്ടായ ഉപകരണങ്ങളും മറ്റുസാധനങ്ങളും കത്തിയമർന്നു. കിടപ്പുമുറിയടക്കം തകർന്നിട്ടുണ്ട്. ഗുരുതരമായ പൊള്ളലേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു

You May Also Like

About the Author: Jaya Kesari