തിരുവനന്തപുരം : വെങ്ങാനൂരില്‍ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി.കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകള്‍ തീ പൂർണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

