കെ ജി ഒ എ വജ്രജൂബിലി സമ്മേളനം മെയ് 23മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കും. ഏ കെ ജി ഹാൾ, സെന്റ് ജോസഫ് സ്കൂൾ, ഈ കെ നായനാർ പാർക്ക് തുടങ്ങിയ ഇടങ്ങളിൽ ആണ് വേദികൾ. മെയ് 23ന് ശനി യാഴ്ച രാവിലെ 2026ലെ സംസ്ഥാന കൗ ൺ സിൽ യോഗം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വൈകുന്നേരം 5മണിക്ക് പ്രതിനിധിസമ്മേളനം പ്രൊഫ :പ്രഭാത് പട് നായിക്ക് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനം സെമിനാർ നടക്കും. മൂന്നാം ദിനം സുഹൃത്ത് സമ്മേളനം, സമ്മേളനത്തിന്റെ സമാപന ദിവസം ആയ 26ന് സെമിനാർ, യാത്രഅയപ്പ്, സുവനീർ പ്രകാശനം ഇവ നടക്കും. വൈകുന്നേരം 5മണിക്ക് ഈ കെ നായനാർ പാർക്കിൽ പൊതു സമ്മേളനം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കും. ബിനോയ് വിശ്വം, ജോസ് കെ മാണി, വർഗീസ് ജോർജ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.

