തിരുവനന്തപുരം:ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ വാർത്ത – മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.ഏപ്രിൽ 26 ന് വൈകുന്നേരം 5.30 ന് പി സുബ്രഹ്മണ്യം ഹാൾ (ട്രിവാൻഡ്രം ക്ലബിൽ)* നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിൻ സി ജോബിന്റെ അധ്യക്ഷതയിൽ സംസ്ഥാന പോലീസ് ചീഫ്(ഡിജിപി) ശ്രീ രാവഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തുന്നതും അവാർഡുകൾ വിതരണം ചെയ്യുന്നതുമാണ്. വൈസ് ഗവർണർമാരായ ലയൺ എൻജിനീയർ വി. അനിൽകുമാർ, ലയൺ അഡ്വക്കേറ്റ് ആർ വി ബിജു,ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ സിക്സ്റ്റസ് ലൂയിസ്, ഡിസ്ട്രിക് ക്യാബിനറ്റ് ട്രഷറർ ലയൺ ഷാജു തോമസ്, സെക്രട്ടറി ജനറൽ ലയൺ ജോസഫ് യൂജിൻ,ഡിസ്ട്രിക്ട് സെക്രട്ടറിമാരായ അഡ്വക്കേറ്റ് എസ് ഗോപിനാഥ്, ലയൺ ടി.ബിജു കുമാർ എന്നിവർ സംസാരിക്കും
മാധ്യമ എക്സലൻസ് അവാർഡുകളോടപ്പം ലയൺസ് ഡിസ്ട്രിക്ട് 318 എ യിലെ പ്രോജക്ടുകളും പ്രോഗ്രാമുകളും മികച്ച രീതിയിൽ പിആർ നൽകുന്ന കേരളകൗമുദി ദിനപത്രത്തിന് മീഡിയ സപ്പോർട്ട് അവാർഡ് നൽകി ആദരിക്കുന്നു.
കേരളകൗമുദിക്ക് വേണ്ടി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ് വിക്രമൻ അവാർഡ് ഏറ്റുവാങ്ങും.
