പനവിള ജംഗ്ഷനിൽ വൻ അപകടം; ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം ഉണ്ടായത്.

പനവിള ജംഗ്ഷനിൽ വൻ അപകടം -കെ എസ് ആർ ടി സി ബസ്സിനടിയിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലുകൾ ഒടിഞ്ഞതായി അറിയുന്നു. ഗുരുതരമായി പരിക്കേറ്റ യാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളയം ഫ്ലൈ ഓവർ കടന്നു എത്തിയ കെ എസ് ആർ ടി സി ബസ് പനവിള സിഗ്നൽ പോസ്റ്റ്‌ കടന്നു റോഡിനു നടുവിൽ ആണ് അപകടം. ബസ് തമ്പാനൂരിലേക്ക് പോകുക ആയിരുന്നു. ബൈക്കും അതെ ദിശയിൽ തന്നെ യാണ്‌ പോയിരുന്നത്.

You May Also Like

About the Author: Jaya Kesari