ഇൻഡ്യ കണ്ട മഹത്തായ ഇതിഹാസമാണ് നെഹ്‌റു എന്ന് മന്ത്രി സി.പി. ജോൺ.

ഭാരതം കണ്ട ഏറ്റവും മഹത്തായ ഇതിഹാസമാണ് ജവഹർലാൽ നെഹ്റു എന്നും, പാർലമെന്ററി ജനാധിപത്യത്തിന്റെയും, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും അസ്ഥിവാരമുറപ്പിച്ച നെഹ്റു എന്ന രാഷ്ട്ര ശില്പിയോട് ഭാവി തലമുറകൾ കടപ്പെട്ടിരിയ്ക്കുന്നുവെന്നും ഗതാഗത വകുപ്പുമന്ത്രി സി.പി. ജോൺ അഭിപ്രായപ്പെട്ടു.
നെഹ്റു പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 62 – ) മത് നെഹ്രു അനുസ്മരണ ദിനാചരണം പ്രസ്സ് ക്ലബ്ബിൽ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരു
ന്നു മന്ത്രി.
അന്താരാഷ്ട്ര ചേരികളിൽ കുടുങ്ങാതെ സ്വതന്ത്രമായ വിദേശനയം സ്വീകരിച്ച നെഹ്റുവിന്റെ വീക്ഷണം ഇൻഡ്യക്ക് വളരെ യേരെ ഗുണകരമായി എന്ന് മുഖ്യപ്രഭാഷണം നടത്തിയഡോ.ജി. ഗോപകുമാർ അഭിപ്രായപ്പെട്ടു. കെ.മോഹൻ കുമാർ Ex-MLA അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ നെഹ് റു പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് വി.കെ. മോഹൻ സ്വാഗതവും, ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. മണക്കാട് സുരേഷ്, പുരുഷോത്തമൻ നായർ, കരുംകുളം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

About the Author: Jaya Kesari