പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച്‌ അമ്മയും മകനും വെന്തുമരിച്ച നിലയിൽ

കൊല്ലം : പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച്‌ അമ്മയും മകനും മരിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്.പുത്തൻകുളം സ്വദേശിനി തങ്കമ്മ, മകൻ ശിവദാസൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ വ്യക്തമായ അസ്വാഭാവികതയുണ്ടെന്ന സംശയത്തില്‍ പോലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീട്ടില്‍നിന്ന് വൻതോതില്‍ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും, കനത്ത തീയും പുകയും കാരണം ആർക്കും വീടിനുള്ളിലേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. മകള്‍ക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടില്‍ താമസിച്ചിരുന്നത്.

You May Also Like

About the Author: Jaya Kesari