തിരുവനന്തപുരം :- അന്തരിച്ച പ്രശസ്ത സംഗീതഞ്ജഎം എസ് സുബ്ബു ലക്ഷ്മിയുടെ സ്മരണക്ക് വേണ്ടി എം എസ് സുബ്ബു ലക്ഷ്മി ഫൗ ണ്ടേഷനും, ശ്രീ കൃഷ്ണ നാട്യ സംഗീതഅക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയ എം എസ് സുബ്ബൂലക്ഷ്മി പുരസ്കാരങ്ങൾ പ്രഖ്യപിച്ചു. സംഗീതപ്രതിഭ പുരസ്കാരം കർണാടക സംഗീതജ്ഞ വിശാലാ ക്ഷി നിത്യനന്ദിനും, സംഗീതരത്നപുരസ്കാരം ചെ ങ്കോട്ട ഹരിഹരസുബ്രഹ്മണ്യനും, സി പി നായർ മെമ്മോറിയൽ എൻഡോവ് മെന്റ് അവാർഡ് മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സ്വാമിനാഥനും, ചലച്ചിത്ര പുരസ്കാരം സിനിമ നടി നവ്യ നായർക്കും, ദൃശ്യ മാധ്യമ പുരസ്കാരം 24ന്യൂസ് ചാനൽ ഹാഷമി താജ് എബ്രഹാമിനും നൽകും. മെയ് 3ന് വർക്കല മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പുറസ്കാരങ്ങൾ നൽകുന്നത്. വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനവും, പുരസ്ക്കര സമർപ്പണവും കേരള സീനിയർ ഹൈ ക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുംമെന്ന്സംഘാ ടകർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.


