
തിരുവനന്തപുരം: ആദിത്യ ബിര്‍ള ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ പുരുഷ വസ്ത്ര ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ട് തിരുവനന്തപുരത്തെ എംജി റോഡിലെ പുളിമൂട്ടില്‍ 2,500 ചതുരശ്ര അടി വിസ്തൃതിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ തുറന്നു. പീറ്റര്‍ ഇംഗ്ലണ്ടിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ആനന്ദ് അയ്യരുടെയും തദ്ദേശീയ റാപ്പറും കലാകാരനുമായ ഇമ്പാച്ചിയുടെയും സാന്നിധ്യത്തില്‍ കല, സംഗീതം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചാണ് ഉദ്ഘാടനവും ഓണാഘോഷവും നടന്നത്. ലണ്ടനില്‍ 1889ല്‍ ആരംഭിച്ച ബ്രാന്‍ഡിന്റെ പൈതൃകവും പുതിയ റീട്ടെയില്‍ ഐഡന്റിറ്റിയും സമന്വയിപ്പിക്കുന്നതാണ് പുതിയ സ്റ്റോര്‍. കൂടുതല്‍ ശാന്തവും ആത്മവിശ്വാസം നിറഞ്ഞതുമായ പ്രീമിയം രൂപകല്‍പ്പനയും ഗ്രിഫിന് ഐഡന്റിറ്റിയുടെ സൂക്ഷ്മമായ പരാമര്‍ശങ്ങളും ഡിജിറ്റല്‍ ഘടകങ്ങളും സ്റ്റോറിന്റെ പ്രത്യേകതകളാണ്.
ഓണാഘോഷത്തിന്റെ ഭാഗമായി ഇമ്പാച്ചിയുടെ പുതിയ ഓണം സംഗീത ട്രാക്കിന്റെ തത്സമയ പ്രീമിയറും നടന്നു. ആധുനിക ഫിറ്റുകളും അനായാസമായ ശൈലികളും ഉള്‍പ്പെടുന്ന വൈബ് ശേഖരത്തില്‍ ഓവര്ഷര്ട്ടുകള്, ഷാക്കറ്റുകള്‍, പോളോകള്‍, ടിഷര്‍ട്ടുകള്‍, കാര്‍ഗോകള്‍, ഡെനിം, കൊറിയന്‍ ഫിറ്റ് ട്രൗസറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പീറ്റര്‍ ഇംഗ്ലണ്ടിന്റെ മുഴുവന്‍ വസ്ത്രശേഖരവും ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ഫ്ലാഗ്ഷിപ്പ് സ്റ്റോര്‍ എന്ന് ചീഫ് ബിസിനസ് ഓഫീസര്‍ ആനന്ദ് അയ്യര്‍ പറഞ്ഞു.
ക്യാപ്…….
പീറ്റര്‍ ഇംഗ്ലണ്ട് പുളിമൂട് ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോറിന്റെ ഉദ്ഘാടന വേദിയില്‍ പീറ്റര്‍ ഇംഗ്ലണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ ആനന്ദ് അയ്യര്‍ തദ്ദേശീയ റാപ്പറും കലാകാരനുമായ ഇമ്പാച്ചി എന്നിവര്‍.
