ടൂറിസം രംഗത്ത് ക്രഡിബിലിറ്റി ഇല്ലാത്ത വോഗ്ലർ മാർക്കും, ഇൻഫ്ലു വെൻസർമാർക്കും നിയന്ത്രണം ഏർപ്പെടുത്തണം എന്ന് കേര ലൈ റ്റിസ് &ടൂർ കോൺസർഷ്യം ആവശ്യപ്പെട്ടു. കെ ടി ടി സി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി 2026 നവംബർ 27,28 തീയതികളിൽ കൊച്ചിൻ ജവഹർ ലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ചു തുഷാർ മെഗാ ടൂറിസം ബി -2മീറ്റ് അഞ്ചാം എഡിഷൻ നടത്തും. കെ ടി ടി സി ഭാരവാഹികൾ ആയ സിനോജ് മച്ചിങ്ങൽ, ഡെന്നിജോസ്, ഷാജി കല്ലായ്, ഷിജോ ജോർജ്, സന്ധ്യ വർമ്മ, ജെബിൻ, അനു പി ജോസ്, ആനന്ദ് കെ, ജിസൺ ജോർജ്, ഓസ്റ്റീൻ ബന്നാൻ, വിനു പീറ്റർ, സിറിൽ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. 5000പ്രതിനിധികൾ തുഷാർ മെഗാ ടൂറിസം മീറ്റിൽ പങ്കെടുക്കും.

