നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിലെ സമീപത്തെ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു. ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെയുള്ള റോഡിൻ്റെ വശത്തിലുള അനധികൃത കച്ചവടക്കാരെയാണ് നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റി അമരവിള ചെക്ക് പോസ്റ്റിനു സമീപത്തെ സൗകര്യപ്രദമായ സ്ഥലത്തേക്ക് നഗരസഭ പുനരധിവസിപ്പിച്ചത് . അവിടെ പോകൻ താൽപര്യലുള്ളവരെ മാത്രം അങ്ങോട്ട് മാറ്റി. അങ്ങോട്ട് മാറാൻ താൽപര്യമില്ലാത്തവരുടെ സാധനങ്ങൾ നഗരസഭയുടെ വാഹനത്തിൽ തന്നെ വീട്ടിൽ എത്തിക്കും ചെയ്തു. നിരവധി പരാതിയുടെ അടിസ്ഥാനത്തിലും ഏറെ തിരക്കും നിരവധി സർക്കാർ ഓഫീസുകളും സ്കൂളുകളും തിങ്ങി നിൽക്കുന്ന വീതി കുറഞ്ഞതുമായ റോഡാണ് ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമൂട് വരെയുള്ള ഭാഗം. അവിടെ വർഷങ്ങളായി നടന്നുവരുന്നഅനധികൃത വഴിയോര കച്ചവടമാണ് നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നത്. വഴിയോര കച്ചവടക്കാർക്ക് ബുദ്ധിമുട്ട് കൂടാതെ അവരെ അമരവിള പ്രദേശത്തേക്ക്
പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു

