ഉത്തർപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ആറുപേർ മരിച്ചു

ഹാപൂർ: ഉത്തർപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ആറുപേർ മരിച്ചു. ഹാപൂര് ജില്ലയിലെ ധൗലാന-ഗുലാവതി റോഡിലാണ് അപകടം നടന്നത്.നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നതെന്ന് ഹാപൂർ എസ്പി ഗ്യാനഞ്ജയ് സിംഗ് പറഞ്ഞു.പരിക്കേറ്റ ഏഴുപേര് ചികിത്സയിലാണ്. ട്രക്ക് സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബസിൽ ആകെ 12 പേരുണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari