കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ആണ് ദാരുണ സംഭവം.കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്.കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സെയ്ഫ്.വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെ ഏറെ സമയമായിട്ടും സെയ്ഫിനെ കാണാതെ വന്നതോടെ വീട്ടുകാർ കുളിമുറി വാതില്‍ തുറക്കുകയൂം അവിടെ ബോധരഹിതനായി കിടക്കുകയായിരുന്ന സെയ്ഫിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

You May Also Like

About the Author: Jaya Kesari