എസ്‌എസ്‌എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി. എസ്‌എസ്‌എല്‍സി (എച്ച്‌ഐ), ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം.സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടത്തി അവസാനവാരത്തില്‍ ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്നു വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം.പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷന്‍ പരിപാടി നടത്തും. സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4,14,290 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട് .

You May Also Like

About the Author: Jaya Kesari