സെക്രട്ടേറിയേറ്റിനു മുന്നിലെ ആൽ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ പോലീസ് അനുനയിപ്പിച്ചു താഴെ ഇറക്കി. ബുധനാഴ്ച രാവിലെ 10.30മണിയോടെ യാണ് സംഭവം. സ്റ്റാച്യുവിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടൽ ജീവനക്കാരനാണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിൽ കയറിയത്. ഇയാൾക്ക് കുറെ മാസമായി ശമ്പളം അവർ നൽകാതിരുന്നതാണ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കാൻ കാരണം ആയത്. കോൺടോ ണ്മെന്റ് പോലീസ് മേൽനടപടി സ്വീകരിച്ചു.
