മോഷണം നടത്തുന്ന വില കൂടിയ മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ച ശേഷമാണ് വില്പന നടത്തുന്നത്
തേനി , ആണ്ടിപ്പട്ടി സ്വദേശി രാജ 48 നെ യാണ് പാറശ്ശാല റെയിൽവേ പോലിസ് പിടികൂടിയത്.
ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ കഴിഞ്ഞ 26ന് രാത്രി ഇടുക്കി സ്വദേശി യുടെ മൊബൈൽ ഫോണാണ് മോഷണം നടത്തിയത്
ട്രെയിനിൽ ചാർജ് ഇട്ടിരുന്നു ഈ സമയമാണ് മോഷ്ടാവ് മൊബൈൽ ഫോണുമായി കടന്നു കളഞ്ഞത്
ഇതോടെ മറ്റു രണ്ടു യാത്രക്കാരുടെ മൊബൈലും മോഷ്ടാവ് മോഷണം നടത്തിയിരുന്നു
ഈ പരാതിയുടെ അടിസ്ഥാനത്തിൽ പാറശ്ശാല റെയിൽവേ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലും
പ്രതി മോഷ്ടിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് പ്രതിയിലേക്ക് എത്തിയത്
കഴിഞ്ഞദിവസം രാത്രിയിൽ പ്രതി മോഷണം നടത്തിയ 5 മൊബൈൽ ഫോണുമായി തിരുവനന്തപുരം തകരപ്പറമ്പിൽ വിൽക്കുന്നതിന് വേണ്ടി ട്രെയിനിൽ വരവോ കുഴിത്തുറ ഭാഗത്ത് വെച്ച് പ്രതിയെ റെയിൽവേ പോലീസ് പിടി കൂടുകയായിരുന്നു
കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതിയുടെ കൈയ്യിൽ നിന്നും
5 മൊബൈൽ ഫോണുകളും റെയിൽവേ പോലീസ് കണ്ടെത്തി
പ്രതി സമാന കേസിലും തമിഴ്നാട് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു മെയ് മാസമാണ് പുറത്തിറങ്ങിയത്
പ്രതി ചെന്നൈ ഗുരുവായൂർ എക്സ്പ്രസിലാണ് കൂടുതൽ മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട്
രാത്രി സമയങ്ങളിലാണ് പ്രതി കൂടുതലായി മോഷണം നടത്തുന്നതാണ് പതിവ്
ട്രെയിൻ യാത്രക്കാർ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ടശേഷം ഉറങ്ങുന്ന സമയമാണ് പ്രതി മൊബൈൽ ഫോൺ മോഷണം നടത്തുന്നതാണ് രീതി
മോഷണം നടത്തിയ ശേഷം അടുത്ത കമ്പാർട്ട്മെന്റ് മാറിക്കേറി മോഷണം നടത്തും.
ഒരു യാത്രയിൽ പത്തോളം മൊബൈൽ ഫോണാണ് പ്രതി മോഷണം നടത്തുന്നത്
പാറശ്ശാല റെയിൽവേ
എസ് .ഐ റസൽരാജ് ,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്,
രഞ്ജിത്ത്, ആൽബിൻ രാജ്, അഖിൻ കൃഷ്ണ, വിപിൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്
