തിരുവനന്തപുരം: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ രണ്ട് ദിവസമായിട്ടും പിടികൂടാനായില്ല. പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുവന്ന അസാം സ്വദേശിയായ പ്രതിയാണ് രക്ഷപ്പെട്ടത്.കരമന – നേമം പരിധിയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍.
കോടതിയില്‍ ഹാജരാക്കാനായാണ് എറണാകുളത്തെ ജുവനൈല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനക്കാരനായ പ്രതിയെ ഞായറാഴ്‌ച പൂജപ്പുരയിലെത്തിച്ചത്. എന്നാല്‍, ജയിലിലേക്ക് കയറുന്നതിനിടെ ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. സമീപത്തുള്ള സെൻട്രല്‍ ജയില്‍ കോംപൗണ്ടിലടക്കം രണ്ട് ദിവസമായി പരിശോധന നടത്തിയിട്ടും പൊലീസിന് ഇയാളെ പിടികൂടാനായില്ല. പ്രതിക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നാണ് പൂജപ്പുര പൊലീസ് അറിയിച്ചത്.

