സാങ്കേതിക വിദഗ്ധരുടെ സന്നദ്ധ സംഘടന ‘ഗോഡ്സ് ഓൺ ട്രിവാൻഡ്ര’ ത്തിന്റെ അഭിമുഖ്യത്തിലുള്ള ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവികസന സംഘം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,
ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സമിതി, ടാക്സി- ആട്ടോ ഡ്രൈവർമാർ തുടങ്ങി പൊതുസമൂഹത്തിലെ കഴിയുന്നത്ര പേരുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും, ഒപ്പം ആവശ്യമായ പഠന ഗവേഷണങ്ങൾ നടത്തിയശേഷം പഴവങ്ങാടി – അട്ടക്കുളങ്ങര മുതൽ പടിഞ്ഞാറെ കോട്ടവരെയുള്ള പ്രദേശം ഭാരതത്തിലെ ഏറ്റവും മികച്ച തീർത്ഥാടന ടൂറിസം കേന്ദ്രമാക്കി മാറ്റുവാൻ ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരുവനന്തപുരം കോർപ്പറേഷൻ, ക്ഷേത്രഭരണസമിതി എന്നിവർക്ക് സമർപ്പിക്കുമെന്ന് വിദഗ്ധസംഘാഗം വേണു ഹരിദാസ് അറിയിച്ചു.
ശ്രീ.ഡി. സർവേശന്റെ നേതൃത്വത്തിലു ള്ള സാങ്കേതിക വിദഗ്ധരുടെ സംഘത്തിൽ
പ്രഡിഡന്റ് ശ്രീ. ജയകുമാർ തോമസ്സ് ശ്രീമതി ആർ പദ്മിനി, ശ്രീ. എൻ എസ് ശർമ്മ, ശ്രീ. വേണു ഹരിദാസ്, ശ്രീ. പ്രശാന്ത് ഡേവിഡ് (യു. എസ്. എ) എന്നിവർ അംഗങ്ങളാണ്.


