ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാത്ത സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത്‌ -മേഴ്‌സി ക്കുട്ടി അമ്മ

ജനക്ഷേമത്തെക്കുറിച്ച് ഒരുപാട് വർത്തമാനം പറയുമെങ്കിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാത്ത സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത് എന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജെ മേഴ്സിക്കൂട്ടിയമ്മ.തിരുവനന്തപുരത്ത് കെ ജി ഓ എ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന കോർപ്പറേറ്റുകൾക്ക് അടിമപ്പെട്ട സർക്കാർ ആണ് മോദിയുടേത്.ജന താൽപര്യമല്ല ക്ഷേത്രങ്ങളിലേക്കുള്ള ടൂർ പാക്കേജ് ആണ് കേന്ദ്രം നടത്തുന്നത്.12 സംസ്ഥാനങ്ങളിൽ കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സമരം ശക്തമാണ്.പൊതുമേഖല സ്ഥാപനങ്ങളെ കുത്തകവൽക്കരിക്കാൻ ഉള്ള നീക്കത്തിനെതിരെ കേരളവും പോരാട്ട പാതയിൽ ആണെന്നും മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

You May Also Like

About the Author: Jaya Kesari