കൊല്ലം : : നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചാണ് അന്ത്യം.പുലർച്ചെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു.

